ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇറാനിൽ വീണ്ടും സൈനിക ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് പുതിയ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ......
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച ട്രംപ്, ഇന്ന് രാത്രിയും ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
അങ്കാരയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ......
ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. സൈനിക നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ച പുലർച്ചെയോടെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ......
കൊളംബോ: ശ്രീലങ്കയിലെ പ്രധാന ജയിലുകളിലൊന്നായ നെഗോംബോ ജയിലിൽ തടവുകാർ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ നാല് ജയിൽ ഗാർഡുകൾ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ജയിൽ കലാപമാണിതെന്ന് അധികൃതർ അറിയിച്ചു. ......
ടെഹ്റാൻ: ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ......
ജറുസലം: ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്കയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തോട് വിയോജിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ......
അമേരിക്കൻ പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിൻ്റെയും ട്രാവിസ് കെൽസിൻ്റെയും വിവാഹവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ വിവാഹാഘോഷത്തിന് പിന്നാലെ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് ബിൽബോർഡിൽ ആദ്യം JUST&T Married... ......
ടെൽ അവീവ്: ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതവും യാഥാർഥ്യത്തെ വളച്ചൊടിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് "പതിവുപോലെ വ്യാജവാർത്ത"യാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹികമാധ്യമ പോസ്റ്റിലൂടെ പ്രതികരിച്ചു. ......
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് രാജ്യം കണ്ണീരോടെ വിടനൽകുന്നു. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ച സംസ്കാര ചടങ്ങുകളിൽ രാജ്യത്തെ ഉന്നത നേതാക്കൾ ഉൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ......
പാക്കിസ്ഥാനിൽ ആശുപത്രികളെ കേന്ദ്രീകരിച്ച് മനുഷ്യ മറുപിള്ള (പ്ലാസെന്റ) ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സാധാരണയായി പ്രസവശേഷം മെഡിക്കൽ മാലിന്യമായി സംസ്കരിക്കപ്പെടേണ്ട മറുപിള്ളകളാണ് അനധികൃതമായി ശേഖരിച്ച്, പ്രത്യേക രീതിയിൽ സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ......